കോഴിക്കോട് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി

കോഴിക്കോട് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി
Apr 25, 2025 10:47 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി. കോഴിക്കോട് കാപ്പാട് കാക്കച്ചിക്കണ്ടി റുഫൈല്‍(26) ആണ് എലത്തൂര്‍ പൊലീസിന്റെ പിടിയിലായത്.

2018ല്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം നേടി മുങ്ങിയ സംഭവത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാരകായുധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കല്‍, അടിപിടി, ബൈക്ക് മോഷണം, കവര്‍ച്ച, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് കൊയിലാണ്ടി, അത്തോളി, നടക്കാവ്, എലത്തൂര്‍ സ്‌റ്റേഷനുകളിലായി 12 കേസുകള്‍ ഇയാള്‍ക്കെതിരേ നിലവിലുണ്ട്.

കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനിലെ ഗുണ്ടാലിസ്റ്റിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2018 ഒക്ടോബര്‍ 26ന് പുലര്‍ച്ചെ 2.30ഓടെ പൂളാടിക്കുന്ന് വെച്ചാണ് മോഷണത്തിന് ഉപയോഗിക്കുന്ന ആയുധവും പണവുമായി ഇയാള്‍ പൊലീസിന്‍റെ പിടിയിലായത്.

പൂളാടിക്കുനനിന് സമീപത്തുള്ള ജാനകി ഹോട്ടലിന്റെ വാതില്‍ പൊളിച്ച് അകത്തുകയറിയ റുഫൈല്‍ പണം മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടയിലായിരുന്നു പൊലീസിന്റെ കണ്ണില്‍പ്പെട്ടത്. ഈ കേസിലാണ് ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയത്. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രതി സ്വന്തം വീട്ടിലും അക്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

എസ്‌ഐമാരായ പി അജിത് കുമാര്‍, വിഷ്ണു രാമചന്ദ്രന്‍. എഎസ്‌ഐ ഫൈസല്‍, എസ്‌സിപിഒമാരായ സാജന്‍, സലീല്‍, ഷെമീര്‍, ബൈജു, ഹോം ഗാര്‍ഡ് മഹേഷ് എന്നിവരുള്‍പ്പെട്ട സംഘം കാപ്പാട് ബീച്ചിന് സമീപത്തുള്ള വീട് വളഞ്ഞാണ് റുഫൈലിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

#Police #boldly #arrest #youth #accused #several #criminalcases #Kozhikode

Next TV

Related Stories
നിങ്ങളാരും ഇന്നലെ പോയില്ലേ? വൈകിയിട്ടില്ല വേഗം വിട്ടോളൂ....സ്വർണവില മാറ്റമില്ലാതെ തുടരുന്നു

Apr 26, 2025 11:30 AM

നിങ്ങളാരും ഇന്നലെ പോയില്ലേ? വൈകിയിട്ടില്ല വേഗം വിട്ടോളൂ....സ്വർണവില മാറ്റമില്ലാതെ തുടരുന്നു

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109...

Read More >>
കാ​റി​ല്‍ ക​ട​ത്തിയ 270 കു​പ്പി മാ​ഹി മ​ദ്യവുമായി യുവാവ് എ​ക്സൈ​സ് പിടിയിൽ

Apr 26, 2025 11:21 AM

കാ​റി​ല്‍ ക​ട​ത്തിയ 270 കു​പ്പി മാ​ഹി മ​ദ്യവുമായി യുവാവ് എ​ക്സൈ​സ് പിടിയിൽ

മ​ദ്യം ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന ചൂ​ര​ക്കോ​ട് സ​നി​ല്‍ (34) എ​ന്ന​യാ​ളാ​ണ്...

Read More >>
മകളെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി; അച്ഛൻ കൈ ഞരമ്പ് മുറിച്ച്  ആത്മഹത്യക്ക് ശ്രമിച്ചു

Apr 26, 2025 11:15 AM

മകളെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി; അച്ഛൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

പഠനവുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധം യഥാസമയം സമര്‍പ്പിച്ചിട്ടും ഒട്ടേറെ തവണ തിരുത്തല്‍ ആവശ്യപ്പെട്ട് ഗൈഡ് മടക്കി നല്‍കിയെന്നാണ് പരാതി....

Read More >>
ചരിത്രകാരൻ എം.ജി.എസ് നാരായണൻ അന്തരിച്ചു

Apr 26, 2025 11:14 AM

ചരിത്രകാരൻ എം.ജി.എസ് നാരായണൻ അന്തരിച്ചു

ച​രി​ത്ര​ഗ​വേ​ഷ​ണ​കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​നാ​യും പ്ര​വ​ർ​ത്തി​ച്ചു. ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിലിന്റെ ചെയർമാനായിരുന്നു.കാലിക്കറ്റ് സർവകലാശാല...

Read More >>
ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകരെ ബി ജെ പിക്കാര്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു

Apr 26, 2025 11:11 AM

ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകരെ ബി ജെ പിക്കാര്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു

ഡി വൈ എഫ് ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ രാഹുല്‍ദാസ്, വാച്ചക്കര വിപിന്‍, ചുണ്ടന്‍ക്കാട്ടില്‍ വിഗ്‌നേഷ് എന്നിവരെയാണ് ബി ജെ പി പ്രവര്‍ത്തകര്‍...

Read More >>
മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് 19 കാരി മരിച്ചു; സഹോദരിയെ രക്ഷപ്പെടുത്തി

Apr 26, 2025 10:59 AM

മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് 19 കാരി മരിച്ചു; സഹോദരിയെ രക്ഷപ്പെടുത്തി

പുഴയരികിലെ പാറയിൽ നിന്ന് കാൽവഴുതി വെള്ളത്തിൽ വീണാണ് അപകടം....

Read More >>
Top Stories